Film News

‘സൂപ്പര്‍ താരത്തില്‍ നിന്ന് സൂപ്പര്‍ നടനിലേക്ക്’, പൃഥ്വിരാജ് ഗെയിം ചേഞ്ചറെന്ന് മിഥുന്‍ മാനുവല്‍ തോമസ് 

THE CUE

പൃഥ്വിരാജിന് അഭിനന്ദനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. പൃഥ്വിരാജില്‍ നിന്നും ഇനിയും ഒരുപാട് അത്ഭുതങ്ങളുണ്ടാകുമെന്ന് മിഥുന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പൃഥ്വിരാജും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'അയ്യപ്പനും കോശിയും' തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മിഥുന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേക്ക് ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഒരു ഗെയിം ചേഞ്ചറായി മാറുന്ന മനുഷ്യന്‍', മിഥുന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സൂദീപ് ഇളമണ്ണാണ് ക്യാമറ. അഞ്ചാം പാതിരയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT