Film News

മേഘ്‌നരാജിന് ആണ്‍കുഞ്ഞ്; ഏറ്റുവാങ്ങി ധ്രുവ് സര്‍ജ

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും നടി മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. ചിരഞ്ജീവിയുടെ അനിയനും നടനുമായി ധ്രുവ് കുഞ്ഞിനെ ഏറ്റുവാങ്ങി കൊണ്ടുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മേഘ്‌ന ഗര്‍ഭിണിയാണെന്നറിഞ്ഞ് അധികം വൈകും മുമ്പായിരുന്നു ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചിരഞ്ജീവിയുടെ മരണം മേഘ്‌നയ്ക്ക് കടുത്ത ആഘാതമായിരുന്നെങ്കിലും കുടുംബവും സുഹൃത്തുക്കളും വലിയ പിന്തുണ നല്‍കിയിരുന്നു.

മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങ് ഗംഭീരമായി കുടുംബം ആഘോഷിച്ചിരുന്നു. കുഞ്ഞിനായി ധ്രുവ് സര്‍ജ വാങ്ങിയ പത്ത് ലക്ഷം വിലവരുന്ന വെള്ളിത്തൊട്ടിലും വാര്‍ത്തയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT