Film News

അഞ്ച് ഭാര്യമാരെയും ഒന്ന് പരിചയപ്പെട്ടേക്കാം; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി നാഗേന്ദ്രൻസ് ഹണിമൂൺസ് പോസ്റ്റർ

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ക്യാക്ടർ പോസ്റ്റർ പുറത്തു വിട്ടു. സുരാജിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ്. സീരീസിലെ അഞ്ച് നായികമാരുടെയും കഥാപാത്രങ്ങളെയാണ് പുറത്തു വിട്ട പോസ്റ്ററുകളിലൂടെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നത്. സീരീസിൽ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ​ഗ്രേസ് ആന്റണി അവതരിപ്പിക്കുന്നത്, തങ്കം എന്ന കഥാപാത്രമായി കനി കുസൃതിയും ലെെല സുൽത്താനയായി ശ്വേത മേനോനും സാവിത്രിയായി നിരഞ്ജന അനൂപും ഒപ്പം ജാനകി എന്ന കഥാപാത്രമായി ആല്‍ഫി പഞ്ഞിക്കാരനും എത്തുന്നു. വെബ് സീരിസ് ജൂലൈ 19 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും.

സുരാജിന്റെ നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ലോകവും അതിലെ കഥാപാത്രങ്ങളുമാണ് പുറത്തു വിട്ട ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്.സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കൂടിയാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് വെബ് സീരീസിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാഗേന്ദ്രൻ്റെ ഹണിമൂൺസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലായി സ്ട്രീമിംഗിനായി ലഭ്യമാകും.

വെബ് സീരിസിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ് പ്രവീണാണ്. രഞ്ജിൻ രാജാണ് സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മൻസൂർ ആണ്. വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. പേരില്ലൂർ പ്രീമിയർ ലീഗ് ആണ് ഒടുവിലായി ഹോട്ട് സ്റ്റാറിൽ എത്തിയ മലയാള വെബ് സീരീസ്. പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച സീരീസിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

SCROLL FOR NEXT