Film News

'തൃഷ തന്നെ അനുകരിക്കുന്നു'; ആരോപണവുമായി ബി​ഗ് ബോസ് മത്സരാർത്ഥി മീര മിഥുൻ

തെന്നിന്ത്യൻ താരം തൃഷ തന്നെ അനുകരിക്കുന്നു എന്ന വിമർശനവുമായി തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി ആയിരുന്ന മീര മിഥുൻ. തന്റെ ഹെയർ സ്റ്റൈലിന് സമാനമായ ചിത്രങ്ങൾ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നു എന്നാണ് മീരയുടെ ആരോപണം. അതിനായി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും മീര അവകാശപ്പെടുന്നു. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇനി ആവർത്തിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും തന്റെ ട്വിറ്റർ പേജിലൂടെ തൃഷയ്ക്ക് താക്കീത് നൽകിയിരിക്കുകയാണ് മീര.

വിവാദ പരാമർശങ്ങളിലൂടെ പല തവണ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുളള വ്യക്തിയാണ് മീര. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരിക്കെ മറ്റൊരു മത്സരാർഥിയായ നടൻ ചേരനെതിരെ ഇവർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മീര റിയാലിറ്റി ഷോയിൽ നിന്നും പുറത്താകുന്നത്. ശ്രീഗണേഷ് സംവിധാനം ചെയ്ത 'എട്ട് തോട്ടകൾ' എന്ന ചിത്രത്തിലും സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ 'താനാ സേർന്ത കൂട്ടം' എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.

മീരയുടെ കുറിപ്പ്:

തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധയിൽ​പെട്ടാൽ നീ നിയമ നടപടികൾ നേരിടേണ്ടി വരും. നിനക്കും നിന്റെ മനസാക്ഷിക്കും അറിയാം നീ എന്താണ് ചെയ്യുന്നതെന്ന്, വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’

എന്നാൽ ആരോപണങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT