Film News

19 വര്‍ഷത്തിന് ശേഷം വീണ്ടും മീരാ ജാസ്മിനും മാധവനും; എസ് ശശികാന്തിന്റെ 'ദി ടെസ്റ്റ്'

ശശികാന്ത് സംവിധാനം ചെയ്ത് മാധവന്‍, സിദ്ധാര്‍ഥ്, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ദി ടെസ്റ്റ്'. ചിത്രത്തില്‍ മീരാ ജാസ്മിനും ഒരു പ്രധാന വേഷത്തിലെത്തുന്നു. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര ജാസ്മിന്‍ മാധവന്‍ ജോഡി ഓണ്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്.

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. റണ്‍, ആയുധ എഴുത്ത് എന്നിവയാണ് മാധവനും മീരയും ഒന്നിച്ചഭിനയിച്ച മുന്‍ ചിത്രങ്ങള്‍. 2014ല്‍ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര ജാസ്മിന്‍ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

ഗായിക ശക്തിശ്രീ ഗോപാലന്‍ സംഗീത സംവിധായകയായി അങ്ങേറുന്ന ചിത്രം കൂടിയാണ് ദ ടെസ്റ്റ്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ നായികയായെത്തിയ മലയാള ചിത്രമായിരുന്നു സത്യന്‍ അന്തിക്കാടിന്റെ 'മകള്‍'. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ക്വീന്‍ എലിസബത്ത്' ആണ് മീര ജാസ്മിന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന മലയാള ചിത്രം.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

SCROLL FOR NEXT