Film News

പൃഥ്വിരാജിനെ നടന്‍ എന്ന നിലയില്‍ അറിയാമായിരുന്നു, ഇപ്പോള്‍ മികച്ച സംവിധായകനാണെന്നും അറിഞ്ഞു: മീന

പൃഥ്വിരാജ് ഒരു മികച്ച സംവിധായകനാണെന്ന് നടി മീന. പൃഥ്വിരാജിനെ നടന്‍ എന്ന നിലയില്‍ അറിയാമായിരുന്നു. ഇപ്പോള്‍ മികച്ച സംവിധായകനാണെന്നും അറിഞ്ഞു എന്നാണ് മീന ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബ്രോ ഡാഡിയുടെ ചിത്രീകരണ സമയം വളരെ രസകരമായ അനുഭവമായിരുന്നുവെന്നും മീന.

'ബ്രോ ഡാഡിയുടെ ചിത്രീകരണ സമയം രസകരമായൊരു അനുഭവം തന്നെയായിരുന്നു. പൃഥ്വിരാജിനെ ഒരു നടന്‍ എന്ന നിലയിലാണ് എനിക്ക് അറിയാവുന്നത്. എന്നാല്‍ ഇപ്പോള്‍ പൃഥ്വി ഒരു മികച്ച സംവിധായകനാണെന്നും ഞാന്‍ അറിഞ്ഞു. പൃഥ്വി വളരെ ഫോക്കസ്ഡാണ്. അഭിനേതാക്കളില്‍ നിന്ന് എന്താണ് വേണ്ടതെന്ന് കൃത്യമായ ധാരണയുള്ള സംവിധായകന്‍. പിന്നെ സിനിമയുടെ ചിത്രീകരണം നല്ല രസമായിരുന്നു, ഞാന്‍ എപ്പോഴും പൊട്ടിച്ചിരിക്കുകയായിരുന്നു സെറ്റില്‍,' എന്നാണ് മീന പറഞ്ഞത്.

അതേസമയം ബ്രോ ഡാഡി ഇന്നലെ രാത്രിയോടെയാണ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മ്മിച്ചിരിക്കുന്നത്. 2022ല്‍ റിലീസ് ചെയ്ത ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, ജഗതീഷ്, സൗബിന്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരുമുണ്ട്. ശ്രീജിത്-ബിബിന്‍ കൂട്ടുകെട്ടാണ് തിരക്കഥ.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT