Film News

സച്ചിയുടെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററില്‍ നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സച്ചിക്ക് രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ നല്‍കുന്നതായും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റൊരു ആശുപത്രിയില്‍ നിന്ന് ജൂണ്‍ 16നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചിയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു ഹൃദയാഘാതമുണ്ടായത്.

ശസ്ത്രക്രിയയ്ക്കായി നല്‍കിയ അനസ്‌തേഷ്യ മൂലമല്ല ഹൃദയാഘാതമുണ്ടായതെന്ന് നേരത്തെ കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്തിരുന്നുവെന്നും ഡോ ജോസഫ് ചാക്കോ പറഞ്ഞിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT