Film News

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച് നടൻ മാത്യു തോമസ്. കരിയറിലെ ആദ്യ പൊലീസ് പൊലീസ് കഥാപാത്രമാണിത്. അതിനാൽ ഈ കഥാപാത്രത്തിന്റെ തയ്യാറെടുപ്പുകൾക്കായി ചില പൊലീസ് സ്റ്റേഷനുകളിൽ പോയി അവിടെയുള്ള പൊലീസുകാരോടൊക്കെ സംസാരിച്ചു എന്ന് മാത്യു പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാത്യു തോമസ്.

'കരിയറിലെ ആദ്യ പൊലീസ് പൊലീസ് കഥാപാത്രമാണിത്. ഈ കഥാപാത്രം എനിക്ക് ഓഫർ ചെയ്യുമ്പോൾ ഞാൻ അവിടെ ട്രസ്റ്റ് ചെയ്തത് സംവിധായകൻ ഷഹദിന്റെ കോൺഫിഡൻസിനെയാണ്. അദ്ദേഹത്തിന് കോൺഫിഡൻസുണ്ട് എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന്. കുറച്ച് പൊലീസ് സ്റ്റേഷനുകളിൽ പോയി അവിടെയുള്ള പൊലീസുകാരോടൊക്കെ സംസാരിച്ചു. അതുപോലെ എന്റെ കഥാപാത്രം ഒരു സിപിഒ ഡ്രൈവറാണ്. അതുകൊണ്ട് കുറച്ച് സിപിഒ ഡ്രൈവർമാരോടും സംസാരിച്ചു,' മാത്യു തോമസ് പറഞ്ഞു.

അതേസമയം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'.ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

'കേരളാ പൊലീസാടാ ഇപ്പുറത്ത്'; നായകനായി പ്രകാശ് വർമ്മ, ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

"അവറാച്ചൻ ആൻഡ് സൺസ്" ഒക്ടോബർ 2 മുതൽതിയറ്ററുകളിൽ

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

SCROLL FOR NEXT