Film News

ഒ.ടി.ടി തർക്കത്തിൽ 'മാസ്റ്റർ' നിർമ്മാതാവിന്റെ ഫോർമുല, മൂന്നാം വാരത്തിലെ മുഴുവൻ കളക്ഷനും തിയ്യറ്ററുകൾക്ക്

തിയേറ്റർ റിലീസിന് തൊട്ടുപിന്നാലെ ഒടിടി റിലീസ് പ്രഖ്യാപിച്ചതിലെ തർക്കം പരിഹരിച്ച് 'മാസ്റ്റർ'. കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിൽ തിയേറ്ററുകൾ തുറന്നപ്പോൾ തുടക്കചിത്രമായി എത്തിയ വിജയുടെ 'മാസ്റ്റർ' ബോക്സോഫീസിൽ വൻവിജയം നേടിയിരുന്നു. എന്നാൽ തിയേറ്ററിലെ ആരവം അവസാനിക്കും മുമ്പേ ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്സ് ആമസോൺ പ്രൈമിന് നൽകിക്കൊണ്ടുളള നിർമ്മാതാക്കളുടെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകളും വിതരണക്കാരും രം​ഗത്തെത്തിയിരുന്നു. മൂന്നാം വാരത്തിലെ മുഴുവൻ കളക്ഷനും തിയ്യറ്ററുകൾക്ക് നൽകി തർക്കം പരിഹരിക്കാനാണ് വിഷയത്തിൽ 'മാസ്റ്റർ' നിർമ്മാതാവിന്റെ തീരുമാനം.

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിച്ച വൻ ഓഫറുകൾ വകവയ്ക്കാതെ ആയിരുന്നു കൊവിഡിനിടയിലും മാസ്റ്റർ നേരിട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിജയിയെയും, വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളായി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജനുവരി 13നായിരുന്നു തിയേറ്ററിൽ റിലീസിനെത്തിയത്. ജനുവരി 29ന് ആമസോൺ പ്രൈമിലും ചിത്രമെത്തി. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് സ്വന്തമാക്കാൻ പ്രാരംഭഘട്ടത്തിൽ 36 കോടിയാണ് ആമസോൺ ചെലവാക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം ആമസോൺ പ്രൈമിലെത്തിക്കാൻ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് റിപ്പോർട്ടുകൾ. ആകെ മുടക്കുമുതൽ 51.5 കോടി രൂപ.

130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് മാത്രം 220 കോടിയോളം വരുമാനം നേടിയതായും റിപ്പോർട്ടുകൾ പറയുന്നു. ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബി​ഗ് ബജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്/നിസാം, കർണാടക, കേരള, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു പ്രധാന റിലീസുകൾ.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT