Film News

'മാസ്റ്റർ' എച്ച് ഡി പതിപ്പും ചോർന്നു, തമിഴ്‌ റോക്കേഴ്‌സടക്കമുള്ള പൈറസി ‌സൈറ്റുകളിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്ററി'ന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് ചിത്രമെത്തിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ പടം കണ്ടു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിതരണക്കാർക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് ചിത്രം ചോർന്നതെന്നായിരുന്നു സംശയം. വിതരണകമ്പനിയിലെ ഒരു ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അണിയറക്കാർ. 'മാസ്റ്ററി'ന്റെ സംവിധായകൻ ലോകേഷ് കനകരാജ്ചി ആയിരുന്നു ചിത്രം ചോർന്ന വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോർന്ന രംഗങ്ങൾ ആർക്കെങ്കിലും ലഭിച്ചാൽ അവ ഷെയർ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വീറ്റിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഒന്നര വർഷം നീണ്ട കഷ്ടപ്പാടുകൾക്ക് ശേഷമാണ് 'മാസ്റ്റര്'‍ തിയറ്ററിൽ എത്തുന്നതെന്നും ചിത്രത്തിന്റെ ചോർന്ന വീഡിയോ ക്ലിപ്പുകൾ ദയവായി ഷെയർ ചെയ്യരുതെന്നും ലോകേഷ് കനകരാജ് ട്വീറ്ററിലൂടെ പറഞ്ഞിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT