Film News

'സഡക് 2' ട്രെയ്‌ലറിനെതിരെ മാസ് ഡിസ്ലൈക് കാമ്പയിന്‍; ആലിയ ഭട്ട് ചിത്രം ബഹിഷ്‌കരിക്കണമെന്നും ആവശ്യം

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന സഡക്ക് 2 ട്രെയ്‌ലറിതെിരെ ഡിസ്ലൈക്ക് പ്രതിഷേധം. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും ആദിത്യ റോയ് കപൂറുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ആലിയ ഭട്ടിനെ കൂടാതെ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ടും അഭിനയിക്കുന്നുണ്ട്. സുശാന്ത് സിംഗ് രജപുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് സഡക്ക് 2 ട്രെയ്‌ലറിതെിരെ കാമ്പയിന്‍.

നടന്‍ സുശാന്ത് സിങിന്റെ ആത്മഹത്യയില്‍ ട്വിറ്ററില്‍ ആലിയ ഭട്ടിനെതിരെ വലിയ രീതിയില്‍ വിദ്വേഷ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ആലിയ ഭട്ട് അതിഥിയായെത്തിയ കോഫി വിത് കരണ്‍ എന്ന പരിപാടി ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്‍വീര്‍ സിങ്. സുശാന്ത് സിങ് രാജ്പുത്, വരുണ്‍ ധവാന്‍ എന്നിവരെ എങ്ങനെ വിലയിരുത്തുന്നു എന്ന് അവതാരകനായ കരണ്‍ ആലിയയോട് ചോദിച്ചിരുന്നു. ഇതിന് 'ആരാണ് സുശാന്ത് സിങ് രാജ്പുത് എന്ന മറുപടിയായിരുന്നു ആലിയ നല്‍കിയത്.

ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിയായിരുന്നു ആലിയ ഭട്ടിനെതിരെ വിമര്‍ശനം ശക്തമായത്. സംഭവം ചര്‍ച്ചയായതോടെ ഇന്‍സ്റ്റഗ്രാമില്‍ ആലിയയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ ഇടിവും സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന 'സഡക് 2' ട്രെയ്ലറിന് നേരെ ഉണ്ടായിരിക്കുന്ന വ്യാപക ഡിസ്ലൈക് കാമ്പയിന്‍. സിനിമയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ വ്യാപകമാണ്. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സഡക്കിന്റെ ആദ്യഭാഗം ഇറങ്ങിയത്. സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച റൊമാന്റിക് റോഡ് ത്രില്ലര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. രണ്ടാം ഭാഗം ആഗസ്ററ് 28ന് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ മള്‍ട്ടിപ്ളെക്സില്‍ റിലീസ് ചെയ്യും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT