Film News

'നായിക ഇല്ല, പാട്ടില്ല, ഇടി മാത്രം'; ബാബു ആന്റണിയുടെ മാസ് 'പവര്‍സ്റ്റാറു'മായി ഒമര്‍ ലുലു

'നായിക ഇല്ല, പാട്ടില്ല, ഇടി മാത്രം' എന്ന ടാ​ഗ് ലൈനിൽ ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു ഒരുക്കുന്ന ആക്ഷൻ ചിത്രം 'പവർസ്റ്റാർ' ഒരുങ്ങുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന 'പവർസ്റ്റാർ' ഒമറിന്റെ കരിയറിലെ ആദ്യ ആക്ഷൻ ചിത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മാസ് ആക്ഷൻ രം​ഗങ്ങളിലൂടെ തിരികെ എത്തുന്ന ചിത്രം കൂടിയാണിത്.

വളരെ റിയലിസ്റ്റിക്കായി, എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും 'പവർസ്റ്റാർ' എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. മാസ് ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന 'പവര്‍സ്റ്റാര്‍' ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകും.

വേര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെന്നീസ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതിന് പിന്നാലെ തുടങ്ങുവാനുളള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT