Film News

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവിന് ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ട അണിയറപ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് പത്തിന് തിയറ്ററുകളിലെത്തും. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം തീർത്തും ഒരു ഫാമിലി എന്റർടെയ്നറാണ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് വിദ്യാസാ​ഗറാണ്, വരികൾ വിനായക് ശശികുമാർ.

ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്യാമപ്രകാശ്. എം.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് ആൻഡ് പ്രശാന്ത് പി. മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്.എസ്., പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്,

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT