Film News

കബഡി താരം മാനത്തി ​ഗണേശന്റെ ബയോപികുമായി മാരി സെൽവരാജ്, മാമന്നന് ശേഷം ധ്രുവ് വിക്രം ചിത്രം

'മാമന്നൻ' എന്ന ചിത്രത്തിന് ശേഷം ധ്രുവ് വിക്രമിനെ നായകനാക്കി ചെയുന്ന അടുത്ത ചിത്രം ഒരു സ്‌പോർട്‌സ് ഡ്രാമ ആണെന്ന് മാരി സെൽവരാജ്. വളരെ കാലമായി ഒരു ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇന്ത്യൻ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മാനത്തി ഗണേശനെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മാരി സെൽവരാജ് പറഞ്ഞു.

ചിത്രത്തിനായി ധ്രുവ് വിക്രം ട്രെയിനിങ് തുടങ്ങിയ സമയത്തായിരുന്നു എനിക്ക് മാമന്നൻ ചെയ്യേണ്ടി വന്നത്. വിക്രം സാറും രഞ്ജിത്ത് അണ്ണനും ഇത്രയും നാളും എനിക്ക് വേണ്ടി കാത്തിരുന്നു. ധ്രുവ് വിക്രം ട്രെയിനിങ് വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. മാമന്നന്റെ റിലീസിന് ശേഷം ആ ചിത്രത്തിലേക്ക് കടക്കും. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് മുതൽ ആരംഭിക്കാൻ ആണ് പ്ലാൻ.
മാരി സെൽവരാജ്

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ.രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിൽ, വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'മാമന്നൻ' ആണ് മാരി സെൽവരാജിന്റെ അടുത്ത പുറത്തിറങ്ങാനുള്ള ചിത്രം. എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. ചിത്രം ജൂണിൽ തിയറ്ററിൽ എത്തും.

തന്റെ മുൻ ചിത്രമായ 'പരിയേറും പെരുമാൾ', 'കർണ്ണൻ' തുടങ്ങിയവ പോലെ തന്നെ 'മാമന്നനും' ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും കൂടാതെ വടിവേലുന്റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും സംവിധായകൻ മാരി സെൽവരാജ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും 'മാമന്നൻ' എന്നും അറിയിച്ചിരുന്നു. 'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങൾ മുൻപുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT