Film News

'നായകനായി ബേസിൽ ജോസഫ്, നിർമാണം ടൊവിനോ തോമസ്' ; 'മരണമാസ്സ്‌' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രമാണ് 'മരണമാസ്സ്‌'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രോമാഞ്ചത്തിൽ മുകേഷ് എന്ന കഥാപാത്രം അവതരിപ്പിച്ച സിജു സണ്ണിയാണ് ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാൾ. നോട്ട് എ മാസ്സ് പടം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നിർമാതാവായ ടൊവിനോ തോമസ് പുറത്തുവിട്ടത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു.

മ്യൂസിക് - ജയ് ഉണ്ണിത്താൻ,വരികൾ - മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റും - മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ് വി എഫ് എക്സ്,ഡി ഐ - ജോയ്നർ തോമസ്, പ്രൊഡക്ഷൻ കണ്ട്രോളർ - എൽദോ സെൽവരാജ്,സ്റ്റണ്ട് - കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉമേഷ്‌ രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് - ഹരികൃഷ്ണൻ, ഡിസൈൻ - സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT