Film News

40 കോടിയാണ് അഡ്വാന്‍സ്, മരക്കാര്‍ തിയറ്ററിലേക്ക് തന്നെയെന്ന് ലിബര്‍ട്ടി ബഷീര്‍, ഒരേ സമയം ഒ.ടി.ടിയിലും ഉണ്ടോ എന്നറിയില്ല

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഒക്ടോബര്‍ 25ന് കേരളത്തില്‍ തിയറ്റര്‍ തുറക്കുമെന്ന തീരുമാനത്തിന് പിന്നാലെ മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചുവെന്ന് ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്: മരക്കാറിന് വേണ്ടി മൂന്ന് വര്‍ഷമായി തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുകയാണ്. തീയറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തീര്‍ച്ചയായും ഡയറക്ട് ഒടിടി റിലീസ് ഉണ്ടാവില്ല. തിയറ്റര്‍ റിലീസിനൊപ്പം ചിലപ്പോള്‍ ഒടിടി റിലീസ് ഉണ്ടാവാം. എന്നാലും ചിത്രം തിയറ്ററിന് തരാതെ ഒടിടി റിലീസ് ഉണ്ടാവില്ല. ഇതേ കുറിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നു.

സിനിമ തിയറ്ററില്‍ തന്നെ എത്തുമെന്നാണ് ആന്റണി പറഞ്ഞത്. ക്രിസ്മസിന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നത് തിയറ്റര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമാണ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT