Film News

ഒടിടിയിലും തരംഗം തീര്‍ക്കാന്‍ മരക്കാര്‍; റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

കോവിഡിന് ശേഷം ഉണര്‍ന്നുവന്ന തിയേറ്ററുകളില്‍ ആവേശം നിറച്ചുകൊണ്ട് പ്രദര്‍ശനം തുടരുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം. ഈ മാസം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17 മുതൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

2021 ഒക്‌ടോബറിൽ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

കേരളത്തിലെ നാടോടിക്കഥകളിലൂടെ പുകഴ്പെറ്റ കുഞ്ഞാലി മരക്കാറിന്റെ ഐതിഹാസിക കഥ പറയുന്ന ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സിനിമയില്‍ കുഞ്ഞാലി മരക്കാറിനെ അവതരിപ്പിച്ച മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മോഹന്‍ലാലിന്‍റെയും തന്‍റെയും ഒരു കൂട്ടായ സ്വപ്നമായിരുന്നു മരക്കാറെന്നും ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിന് മോഹന്‍ലാല്‍ നൽകിയ പിന്തുണയ്ക്ക് താൻ നന്ദിയുള്ളവനാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT