Film News

കുഞ്ഞാലിയെ പറങ്കികള്‍ ക്രൂരമായി പീഡിപ്പിക്കുന്ന രംഗം: ഇത് എന്തിന് ഡിലീറ്റ് ചെയ്തുവെന്ന് ആരാധകര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്ത രംഗം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. പറങ്കികള്‍ കുഞ്ഞാലി മരക്കാറിനെ പിടികൂടിയ ശേഷം ക്രൂരമായി പീഡിപ്പിക്കുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും വൈകാരികമായ രംഗം എന്തിനാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

മോഹന്‍ലാല്‍ അതിഗംഭീരമായ പ്രകടനമാണ് ഈ രംഗത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സിനിമയിലെ ഏറ്റവും വൈകരാരികമായ രംഗമായിരുന്നേനെ ഇതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിന് മുമ്പ് രണ്ട് ഡിലീറ്റഡ് സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അഭിപ്രായം ആദ്യമായാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഡിസംബര്‍ 2ന് തിയേറ്ററില്‍ എത്തിയ മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT