Film News

‘കണ്ടവര്‍ ജീവിച്ചിരിപ്പില്ല. കേട്ടവര്‍ക്ക് എവിടെ ഉണ്ടെന്നും അറിയില്ല’; മരക്കാര്‍ ട്രെയ്‌ലര്‍

THE CUE

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'കടലില്‍ മാന്ത്രിക വിദ്യ കാണിക്കുന്ന മാന്ത്രികന്‍' എന്നാണ് കുഞ്ഞാലിമരക്കാറിന് ട്രെയ്‌ലര്‍ നല്‍കുന്ന വിശേഷണം. പറങ്കികളുമായി നടക്കുന്ന യുദ്ധമാണ് ട്രെയ്‌ലറില്‍ പ്രധാന പ്രമേയമായി അവതരിപ്പിച്ചിരിക്കുന്നത്. കാമിയോ വേഷത്തിലുളള പ്രണവിനേയും കല്യാണിയേയും ട്രെയ്‌ലയറില്‍ അവതരിപ്പിച്ചിരിക്കുന്നു. അങ്കിത് സൂരി, രാഹുല്‍ രാജ്, ലണ്ടനില്‍ നിന്നുളള ലൈല്‍ ഇവാന്‍സ് റോഡര്‍ എന്നിവരുടെ പശ്ചാത്തല സംഗീതമാണ് ട്രെയ്‌ലറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. റോണി റാഫേലാണ് സംഗീതം. അയ്യപ്പന്‍ നായര്‍ എംഎസ് എഡിറ്റിംഗ്.

ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി, തമിഴില്‍ നിന്ന് പ്രഭു ഗണേശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലെത്തുന്നു. മധു, മഞ്ജു വാര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, സുഹാസിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവരെ കൂടാതെ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഹൈദരാബാദ്, ഊട്ടി, രാമേശ്വരം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.ജെ.റോയും ആന്റണി പെരുമ്പാവൂരും സന്തോഷ് കുരുവിളയും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും സംഗീതം റോണി റാഫേലും നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 26ന് ചിത്രം തീയറ്ററുകളിലെത്തും.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT