Film News

എന്റെയും പ്രിയന്റെയും കരിയറിലെ നാഴികക്കല്ലാണ് മരക്കാര്‍: മോഹന്‍ലാല്‍

THE CUE

പ്രിയദര്‍ശന്റെയും, തന്റെയും കരിയറിലെ നാഴികക്കല്ലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെന്ന് മോഹന്‍ലാല്‍. നാലാമത്തെ കുഞ്ഞാലിമരക്കാരെക്കുറിച്ചാണ് സിനിമ. സാമൂതിരിക്ക് വേണ്ടി പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പൊരുതിയ മരക്കാറുടെ കടലില്‍ നടക്കുന്ന യുദ്ധങ്ങളാണ് സിനിമകളില്‍ ഏറെയും. മാതൃഭൂമി ന്യൂസിനോടാണ്് മോഹന്‍ലാലിന്റെ പ്രതികരണം. കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 31വരെ റിലീസുകള്‍ ഒഴിവാക്കിയിരിക്കുകയാണ്. മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിന് പിന്നാലെയാവും റിലീസ്.

മരക്കാര്‍ ഡോക്യുമെന്ററി സ്വഭാവത്തിലുള്ള സിനിമയല്ല. മരക്കാറുടെ മരണം സംബന്ധിച്ച് പല വാദങ്ങളുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസിലാണ് സിനിമ. അഞ്ച് ഭാഷകളിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത്.

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. . ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT