Film News

മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26ന് തിയറ്ററുകളിലേക്ക് വമ്പന്‍ പ്രഖ്യാപനം |Marakkar Arabikadalinte Simham

ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ.ടി.ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കേ വന്‍ പ്രഖ്യാപനവുമായി ആശിര്‍വാദ് സിനിമാസ്. 100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍. ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം.

ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം അതേ ദിവസത്തില്‍ തന്നെ റിലീസിനാണ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം. മോഹന്‍ലാലിന്റെ ഒരു വമ്പന്‍ റിലീസ് ലഭിച്ചാല്‍ തിയറ്ററുകളിലേക്ക് ആളുകളെത്തുമെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യം സെക്കന്‍ഡ് റിലീസ് ആ നിലക്കാണ് തിയറ്ററുകള്‍ പ്രതീക്ഷിച്ചതെന്ന് ഫിലിം ചേംബറും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും പറഞ്ഞിരുന്നു.

തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും റിലീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കൊവിഡ് മൂലം റിലീസ് വൈകിയ സിനിമകള്‍ ഉള്‍പ്പെടെ 80നടുത്ത് സിനിമകളാണ് നിര്‍മ്മാണം പൂര്‍ത്തായാക്കിയും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമുള്ളത്. സര്‍ക്കാര്‍ നികുതി ഇളവുകളുടെ കാര്യം ഉള്‍പ്പെടെ തീരുമാനിച്ചാല്‍ മാത്രമേ തുറക്കാനാകൂ എന്നാണ് തിയറ്ററുടമകളുടെ നിലപാട്. തിയറ്ററുകള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള കുടിശിക നല്‍കാതെ പുതിയ സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിലപാട്. വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

marakkar arabikadalinte simham release date announced, #MarakkarArabikadalinteSimham Releasing On 2021 March 26...!!

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT