Film News

കോവിഡ് വ്യാപനം; മരക്കാർ റിലീസ് തീയതി മാറ്റി; ഓഗസ്റ്റ് 12ന് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മരക്കാര്‍ അറബി കടലിന്റെ സിംഹം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു . പ്രതിസന്ധികള്‍ മാറി നല്ലൊരു സമയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ വ്യവസായം തന്നെ അവതാളത്തിലായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ക്രിസ്മസ് റിലീസ് ആയിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ബറോസ് നിർമ്മിക്കുന്നത് . മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

അവ്താര്‍-3; ട്രൂലി വേള്‍ഡ് ക്ലാസ്, കാഴ്ചയുടെ വെടിക്കെട്ട്

ആവേശക്കടലായി 'വൃഷഭ' തിയറ്ററുകളില്‍

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

SCROLL FOR NEXT