Film News

Lover boy next door coming; പ്രണയകാല ഓർമ്മകളുമായി മെനി മെനി ഹാപ്പി റിട്ടേൺസ്' ട്രെയ്‌ലർ

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രണയത്തിന് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായൊരു ഭംഗിയും കാത്തിരിപ്പും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന കാലഘട്ടത്തെ മനോഹരമായി അവതരിപ്പിക്കുന്നതാണ് ട്രെയ്‌ലർ. അന്നത്തെ യുവതലമുറയുടെ പ്രണയസങ്കൽപ്പങ്ങളും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഏറെ ഹൃദ്യമായ രീതിയിൽ ട്രെയ്‌ലറിലൂടെ അവതരിപ്പിക്കുന്നു.

കാളിദാസ് ജയറാമും ലക്ഷ്മി ജ്യോതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം, പ്രണയത്തിന്റെ ഭംഗിയും വൈകാരികമായ അടുപ്പവും ലളിതമായ നിമിഷങ്ങളിലെ സന്തോഷവുമെല്ലാം ചേർന്നൊരു മനോഹര ചലച്ചിത്രാനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്ന പ്രതീക്ഷ ട്രെയ്‌ലർ നൽകുന്നു.

'ജൂൺ', 'മധുരം' എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നൊസ്റ്റാൾജിയയും പ്രണയവും നർമവും കോർത്തിണക്കിയ റൊമാന്റിക് കോമഡി ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ അച്ഛൻ കഥാപാത്രമായി ലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്ത ഇൻഫ്‌ലുവൻസർ ലക്ഷ്മി ജ്യോതിഷിന്റെ നായികയായുള്ള സിനിമാ അരങ്ങേറ്റം കൂടിയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസ്'.

മങ്കി ബിസിനസിന്റെ ബാനറിൽ ഹസൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ വിതരണ കമ്പനിയായ ഭാവന റിലീസാണ് സ്വന്തമാക്കിയിരിക്കുന്നത്. 'ബെത്ലഹേം കുടുംബ യൂണിറ്റിന്' ശേഷം മറ്റൊരു റൊമാന്റിക് കോമഡി ചിത്രവുമായി ഭാവന റിലീസ് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.

'ആട്ടം' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യഭംഗി പകരാൻ ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അഹമ്മദ് കബീർ- ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മികച്ചൊരു ദൃശ്യാനുഭവവും ചിത്രം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്, ഇനി ലക്ഷ്യം 'കാര്‍ബണ്‍ ന്യൂട്രല്‍'

സ്‌ക്രിപ്പ്റ്റിങ് സമയം മുതൽ 'കോസ്മിക് സാംസണായി' മനസ്സിൽ ഉണ്ടായിരുന്നത് സന്ദീപ്: സംവിധായകൻ അഭിജിത്ത് ജോസഫ്

പിടിച്ചുലയ്ക്കുന്ന ത്രില്ലർ; പ്രേക്ഷക പ്രശംസ നേടി ഹെയിൽ മേരി

സംവിധായകന്‍ ലിജു കൃഷ്ണ കുറ്റവിമുക്തന്‍; ബലാത്സംഗ കേസില്‍ വെറുതെ വിട്ടു

യുഎഇ ദേശീയദിനാഘോഷമായി ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20; ദുബായ് ക്യാപിറ്റൽസുമായി കൈകോർത്ത് അൽ നഹ്ദ സെന്‍റർ

SCROLL FOR NEXT