Film News

കൊടൈക്കനാലിലേക്ക് യാത്ര ചെയ്യാത്ത മലയാളി ​ഗ്യാങ് ഉണ്ടാവുമോ ? മഞ്ഞുമ്മലിലെ ബോയ്സിന്റെ യാത്ര ഫെബ്രുവരി 22 മുതൽ

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമൽ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞതോടെ കൊടൈക്കനാൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സൂയ്സൈഡ് പോയിന്റ്, 'ഡെവിൾസ് കിച്ചൻ' തുടങ്ങിയ നിഗൂഡതകളും ദുരൂഹതകളും ഒളിപ്പിച്ച ചില ഇടങ്ങളും കൊടൈക്കനാലിൽ ഉണ്ട്. കൊടൈക്കനാൽ ടൗണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ‍സ്ഥലമാണ് ഡെവിൾസ് കിച്ചൻ എന്നറയിപ്പെടുന്ന ​ഗുണ കേവ്സ്.

ഈ ​ഗുഹയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 13 പേരാണ് വീണു മരണപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ചെകുത്താന്റെ അടുക്കളയിൽ വീണു പോയവരിൽ രക്ഷപെട്ടു വന്ന ഒരു മലയാളിയുണ്ട്. 2006-ൽ എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാര യാത്രക്ക് എത്തിയ സംഘത്തിലെ യുവാക്കളിൽ ഒരാൾ. മഞ്ഞുമൽ ബോയ്സ് എന്ന സിനിമ ആസ്പ​ദമാക്കുന്നത് ആ കുട്ടുകെട്ടിനെയും അവരുടെ അതിജീവനത്തെയുമാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT