Film News

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ തരൂ എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്: എച്ച് വിനോദ്

തുനിവിന്‌ ഒരു വർഷം മുൻപ് തന്നെ കഥയുമായി മഞ്ജു വാര്യരെ സമീപിച്ചപ്പോൾ ഇന്നസെന്റ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ബോറടിച്ചു, എന്തെങ്കിലും നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങള്‍ തരൂ എന്നാണ് പറഞ്ഞത്. അന്ന് അത്തരം കഥാപാത്രം ഇല്ലാതിരുന്നതുകൊണ്ട് മറ്റൊരു നായികയെ തീരുമാനിക്കുകയാരുന്നുവെന്നും, കഥയിൽ മാറ്റങ്ങൾ വന്നപ്പോഴാണ് മഞ്ജു വാര്യർ വീണ്ടും തുനിവിന്റെ ഭാഗമാകുന്നതെന്നും സംവിധായകൻ എച്ച് വിനോദ്. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ റോളുകളിൽ മഞ്ജു വാര്യരെ തുണിവിൽ കാണാമെന്നും ദി ക്യുവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൊങ്കലിനാണ് അജിത്ത് നായകവേഷത്തിലെത്തുന്ന ചിത്രം തിയേറ്ററിലെത്തുന്നത്.

എച്ച് വിനോദ് പറഞ്ഞത്:

ഒരു വര്‍ഷം മുന്‍പ് തന്നെ ഈ കഥയുമായി മഞ്ജു വാര്യരെ സമീപിച്ചിരുന്നു. ഇന്നസെന്റ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ബോറടിച്ചു, എന്തെങ്കിലും നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങള്‍ തരൂ എന്നാണ് പറഞ്ഞത്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇല്ലെന്ന് പറഞ്ഞു തിരികെ പോരുകയായിരുന്നു. പിന്നീട് മറ്റൊരു ഹീറോയിനിനെ കണ്ട് അവരെ വച്ചുതന്നെ ചെയ്യാം എന്ന് തീരുമാനിച്ചപ്പോഴാണ് കഥയില്‍ മാറ്റങ്ങള്‍ വന്നത്. അവര്‍ ചോദിച്ചതുപോലെയുള്ള ഗ്രേ ഷേഡുള്ള കഥാപാത്രമായി മാറിയപ്പോള്‍ വീണ്ടും മഞ്ജു മാഡം സിനിമയുടെ ഭാഗമായി

സ്‌ക്രീനില്‍ കുറച്ച് നേരം മാത്രമാണെങ്കിലും വളരെ നിര്‍ണായക കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ തുണിവില്‍ അവതരിപ്പിക്കുന്നത്. തുണിവിന്റെ കഥ പറച്ചിലില്‍ വളരെ പ്രാമുഖ്യമുള്ള കഥാപാത്രവുമാണ്. ഇതില്‍ ഒരു ടീം ഉണ്ട്. അജിത് സാര്‍ , മഞ്ജു മാഡം അത് കൂടാതെ മറ്റ് മൂന്ന് പേര്‍. ആ ടീമിലെ പ്രധാനികളാണ് അജിത് സാറും മഞ്ജു മാഡവും. അതുകൊണ്ട് തന്നെ ഈ എത്രത്തോളം സുപ്രധാന റോളാണ് ചെയ്തിരിക്കുന്നതെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും.

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്കും അവരുടെ പ്രേക്ഷകര്‍ക്കും പുതുമ അനുഭവപ്പെടുത്തുന്ന വേഷമാണ് ഈ സിനിമയിലേത്. മഞ്ജു വാര്യര്‍ ഈ ചിത്രത്തിലുള്ളതുകൊണ്ട് കേരളത്തില്‍ കുറച്ചുകൂടി സ്വീകരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അജിത് സാര്‍ ഫാന്‍സും മഞ്ജു മാഡം ഫാന്‍സും ചേര്‍ന്ന് സിനിമയെ വലിയ രീതിയില്‍ വരവേല്‍ക്കുമെന്നാണ് കരുതുന്നത്

എട്ടു വർഷങ്ങൾക്ക് ശേഷം അജിത്ത് - വിജയ് ചിത്രം പൊങ്കലിന് ഒന്നിച്ചെത്തുകയാണ്. അജിത്ത് കുമാർ, മഞ്ജു വാര്യർ എന്നിവർക്ക് പുറമെ, ജോണ്‍ കൊക്കൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നു. എച്ച് വിനോദ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായാണ്. അഞ്ച് ഭാഷകളിലായി ബോണി കപൂറാണ് തുനിവ്‌ നിര്‍മ്മിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT