Film News

വെട്രിമാരൻ പറഞ്ഞു ഇങ്ങനെയല്ല തമിഴ് സംസാരിക്കേണ്ടത്, 7 ദിവസമെടുത്തു ആ സിനിമ ഡബ്ബ് ചെയ്യാൻ: മഞ്ജു വാര്യർ

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിന്റെ ഡബ്ബിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ. തിരുന്നൽവേലി ശൈലിയിലുള്ള തമിഴാണ് ചിത്രത്തിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത്. തമിഴ് നന്നായി സംസാരിക്കാൻ കഴിയും എന്ന അമിത ആത്മവിശ്വാസം ചിത്രത്തിന്റെ ഡബ്ബിങ്ങിന് പോയപ്പോൾ മനസ്സിലെവിടെയോ ഉണ്ടായിരുന്നു. ആദ്യ വരി ഡബ്ബിങ്ങിന് പറഞ്ഞു കഴിഞ്ഞപ്പോൾ വെട്രിമാരൻ സാർ ഓക്കേ പറയും എന്നാണ് കരുതിയത്. 'ഇപ്പൊ പറഞ്ഞത് ഓക്കേ, ഇനി തമിഴിൽ സംസാരിക്കൂ' എന്നാണ് വെട്രിമാരൻ അതിന് മറുപടി തന്നത്. താൻ സംസാരിച്ചുകൊണ്ടിരുന്നത് തമിഴെ അല്ലായിരുന്നു എന്ന് സൺമ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിൽ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജു വാര്യർ അഭിനയിച്ചത്. വെട്രിമാരന്റെ ഏറ്റവും പുതിയ സിനിമയായ 'വിടുതലൈ ഭാഗം രണ്ടിൽ' വിജയ് സേതുപതിയുടെ നായികയായി എത്തുന്നതും മഞ്ജു വാര്യർ തന്നെയാണ്. ഒക്ടോബർ 10 ന് റിലീസിനൊരുങ്ങുന്ന രജിനികാന്ത് ചിത്രം വേട്ടയ്യനാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

മഞ്ജു വാര്യർ പറഞ്ഞത്:

വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ സിനിമയ്ക്കുവേണ്ടി ഡബ്ബിങ് ഒരുപാട് സമയമെടുത്തു. തിരുന്നൽവേലി സ്ലാങ്ങിലുള്ള തമിഴാണ് സിനിമയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നത്. 7 ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി വന്നത്. വെട്രിമാരൻ സാറും സുരേഷ് കണ്ണാ സാറും ചിത്രത്തിന്റെ ഡബ്ബിങ്ങിൽ ഒപ്പമുണ്ടായിരുന്നു. അവർ രണ്ടുപേരും കൃത്യമായി ഓരോ വാക്കും എടുത്തു പറഞ്ഞു കോച്ചിങ് തന്നാണ് ഡബ്ബിങ് നടന്നത്. ഈസിയായി ഡബ്ബ് ചെയ്യാൻ കഴിയുമെന്നുള്ള ഒരു ഓവർ കോൺഫിഡൻസ് എന്റെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു അസുരന്റെ ഡബ്ബിങ് നടക്കുമ്പോൾ. ആദ്യത്തെ ലൈൻ പറഞ്ഞതിന് ശേഷം വെട്രിമാരൻ സാർ ഓക്കേ പറയുമെന്നാണ് കരുതിയത്. ഇത് ഓക്കേ, ഇനി തമിഴിൽ സംസാരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ സംസാരിച്ചത് തമിഴെ അല്ലായിരുന്നു. ആ സിനിമയുടെ ഡബ്ബിങ്ങിനാണ് കുറെ സമയമെടുത്തത്.

രജിനികാന്ത്, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസിൽ എന്നിവർ അടങ്ങുന്ന വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ രജിനികാന്തിന്റെ ഭാര്യയുടെ റോളിലാണ് മഞ്ജു വാര്യർ എത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം കെ ഇ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമ ത്രില്ലറാണ്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT