Film News

മഞ്ജുവാര്യർ ബോളിവുഡിലേക്ക്; 'അമേരിക്കി പണ്ഡിറ്റിൽ' മാധവനൊപ്പം അരങ്ങേറ്റം

മലയാളത്തിന്റെ സൂപ്പർ താരം മഞ്ജുവാര്യർ ഇനി ബോളിവുഡിലേയ്ക്കും. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . നവാഗതനായ കൽപേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡിൽ എത്തുന്നുവെന്നും ചിത്രം ഭോപ്പാലിലാവും ഷൂട്ട്‌ ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം പൂർത്തിയാക്കിയാണ് മഞ്ജു ബോളിവുഡ് സിനിമയിൽ ജോയിൻ ചെയ്യുന്നത് .എന്റര്ടെയിനർ സ്വഭാവമുള്ള സിനിമ എന്നാണ് സൂചന.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT