Film News

മമ്മൂട്ടിക്കൊപ്പം ആദ്യചിത്രം, സ്വപ്‌നം സഫലമായെന്ന് മഞ്ജു വാര്യര്‍ 

THE CUE

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സ്വപ്‌നം സഫലമായിരിക്കുന്നു എന്ന കുറിപ്പോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി ഒന്നിന് ചിത്രീകരണമാരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് സര്‍പ്രൈസുകള്‍ക്കും സസ്പെന്‍സിനും വകയുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജിന്റേതാണ് ക്യാമറ. ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കും ദ പ്രീസ്റ്റ് എന്നാണ് സൂചന.

നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ജഗദീഷ്, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, ബേബി മോണിക്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT