Film News

‘അപമാനം തുടങ്ങിയത് കരാറില്‍ നിന്ന് പിന്മാറിയതോടെ’; ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ മൊഴി നല്‍കി

THE CUE

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വ്യക്തിഹത്യ നടത്തുകയുമാണെന്ന പരാതിയില്‍ മഞ്ജുവാര്യര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തൃശൂര്‍ ജില്ലാ സ്‌പെഷല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് മൊഴിയിലുള്ളത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീകുമാര്‍ മേനോന്റെ പുഷ് എന്ന പരസ്യകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. കരിയറിനേയും വ്യക്തിജീവിതത്തേയും അപമാനിക്കാനാണ് ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചതെന്നും മഞ്ജു അന്വേഷണ സംഘത്തിന്റെ മുമ്പാകെ ആവര്‍ത്തിച്ചു.

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ച്ചയാണ് കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍ നടപടികള്‍. ഒരാഴ്ച്ചയ്ക്കകം ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT