Film News

'ജാക്ക് ആന്റ് ജില്‍ രസകരമായ തമാശ നിറഞ്ഞ സിനിമ'; ചിത്രം ചെയ്തത് ഒരുപാട് ആസ്വദിച്ചെന്ന് മഞ്ജു വാര്യര്‍

ജാക്ക് ആന്റ് ജില്‍ രസകരമായ തമാശ നിറഞ്ഞ ചിത്രമെന്ന് മഞ്ജു വാര്യര്‍. മഞ്ജുവാര്യരെ കൂടാതെ സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം സന്തോഷ് ശിവനാണ്. ചിത്രത്തിലെ കിം കിം എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജില്‍ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മഞ്ജു പറയുന്നു. 'ഞാന്‍ അഭിനയിച്ച, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ ഭയങ്കര രസമുള്ള ഒരു പാട്ടാണ് കിം കിം. എന്താണ് രസമെന്നുള്ളത് ഈ പാട്ട് കേള്‍ക്കുമ്പോഴും കാണുമ്പോഴും നിങ്ങള്‍ക്ക് മനസിലാകും.

ജാക്ക് ആന്റ് ജില്‍ ഭയങ്കര രസകരമായ തമാശ നിറഞ്ഞ സിനിമയാണ്. ഇതില്‍ എന്നോടൊപ്പം കാളിദാസ് ജയറാം, സൗബിന്‍, നെടുമുടി വേണു ചേട്ടന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് അങ്ങനെ ഒരുപാട് രസമുള്ള അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്.

ഈ പാട്ട് പാടുമ്പോഴും, റെക്കോര്‍ഡ് ചെയ്യുമ്പോഴും ഒക്കെ ഭയങ്കര രസമായിരുന്നു. ഈ രസം ഈ ഗാനം കാണുമ്പോള്‍ നിങ്ങള്‍ക്കുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', മഞ്ജു വാര്യര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്തോഷ് ശിവന്‍, അജില്‍ എസ്.എം. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. സംഭാഷണം അമിത് മോഹന്‍ രാജേശ്വരി. സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്കല്‍. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് നിര്‍മ്മാണം. 2020 ഏപ്രിലില്‍ തിയേറ്ററിലെത്തേണ്ട ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT