Film News

തടിച്ചാലും മെലിഞ്ഞാലും പ്രശ്‌നം: ബോഡി ഷെയിമിങ്ങാണ് കൂടുതലായി അനുഭവിക്കുന്നതെന്ന് മഞ്ജിമ

ബോഡി ഷെയിമിങ്ങാണ് ഏറ്റവും കൂടുതലായി സമൂഹമാധ്യമത്തില്‍ നിന്നും അനുഭവിക്കുന്നതെന്ന് മഞ്ജിമ മോഹന്‍. തടിവെച്ചാലും മെലിഞ്ഞാലും പ്രശ്‌നമാണ്. തന്റെ ശരീരം പൊതുവായൊരു കാര്യം പോലെയാണെന്നും മഞ്ജിമ ദ ക്യുവിനോട് പറഞ്ഞു.

മഞ്ജിമ പറഞ്ഞത്:

സൈബര്‍ ആക്രമണം എല്ലാ ദിവസവും നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിക്കുന്നത്. എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന വിചാരമാണ്. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും. ഇതിന് ഒരു അവസാനവും ഇല്ല.

ഒരു സ്‌ക്രീനിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ട്രോളുകള്‍ വലിയ പ്രശ്‌നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ്. പക്ഷെ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT