Film News

ദുല്‍ഖര്‍ ചിത്രവും ഒടിടി, മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സില്‍; ഓഗസ്റ്റ് പ്രിമിയര്‍ ലിസ്റ്റ്

കൊവിഡ് മൂലം തിയറ്ററുകള്‍ അഞ്ച് മാസത്തില്‍ കൂടുതലായി അടഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവും അതിഥി താരവുമായ മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍ ചെയ്യും. നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഓഗസ്റ്റ് റിലീസ് പട്ടികയിലാണ് ചിത്രമുള്ളത്. ഓഗസ്റ്റ് 31നാണ് ഗ്രിഗറിയും അനുപമാ പരമേശ്വരനും കേന്ദ്രകഥാപാത്രമായ ചിത്രം പ്രേക്ഷകരിലെത്തുക.

സൂഫിയും സുജാതയും എന്ന സിനിമ ആമസോണിലൂടെ പ്രിമിയര്‍ ചെയ്തതിന് പിന്നാലെ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ വേ ഫെറര്‍ നിര്‍മ്മിച്ച് നവാഗതനായ ഷംസു സയബ സംവിധാനം ചെയ്ത മണിയറിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തുന്നത്.

ചിത്രത്തിലെ രണ്ടു പാട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യം റിലീസ് ചെയ്ത, ദുൽഖർ സൽമാനും ​ഗ്രി​ഗരിയും ചേർന്ന് ആലപിച്ച 'ഉണ്ണിമായ' എന്ന ​ഗാനത്തിന് യൂ ട്യൂബിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിൽ ഈ മാസം റിലീസിനെത്തുന്നവ:

ആ​ഗസ്റ്റ് 19- ലിറ്റിൽ സിങ്കം: കാൽ കാ ബദ്ല, ലിറ്റിൽ സിങ്കം: സീസൺ 2

ആ​ഗസ്റ്റ് 20- ബയോപാക്കേഴ്സ്, അൺഫ്രണ്ടഡ്: ഡാർക്ക് വെബ്, സ്പൈഡർമാൻ: ഹോംകമിങ്, ഓവർലോഡ്, ദി 100: സീസൺ 7 എപിസോഡ് 12

ആ​ഗസ്റ്റ് 21- ക്ലാസ് ഓഫ് '83, ദി സ്ലീപ്ഓവർ, ഹൂപ്സ്, ലൂസിഫർ: സീസൺ 5, വെൽകം ടു മാർവെൻ

ആ​ഗസ്റ്റ് 23- ഹൗ ടു ​ഗെറ്റ് എവെ ഫ്രം മർ​ഡർ: സീസൺ 6

ആ​ഗസ്റ്റ് 24- ദ ക്രിയേറ്റീവ് ഇന്ത്യൻസ്: സീസൺ 4

ആ​ഗസ്റ്റ് 25- ട്രിങ്കെറ്റ്സ്: സീസൺ 2

ആ​ഗസ്റ്റ് 28- കോബ്ര കൈ: സീസൺ 2, ഓൾ ടു​ഗേദർ നൗ, മസബ മസബ, ടെയ്ൽസ് ഫ്രം ദി ക്രിപ്റ്റ്: ഡെമൻ നൈറ്റ്

ആ​ഗസ്റ്റ് 31- മണിയറയിലെ അശോകൻ

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT