Film News

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോള നാട് ; കമല്‍ ഹാസന്റെ നരേഷനില്‍ മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍, ട്രെയ്‌ലര്‍

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെന്‍വന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, പ്രകാശ് രാജ്, തൃഷ, റഹ്‌മാന്‍, ജയറാം തുടങ്ങിയ വലിയ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നരേഷന്‍ കമല്‍ ഹാസന്റേതാണ്.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണിത്.

മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

രവിവര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. തമിഴ്, ഹിന്ദി, തെലുഗ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബര്‍ 30ന് ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്റുകളില്‍ എത്തിക്കുന്നത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT