Film News

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി’, സന്തോഷം പങ്കുവച്ച് മണികണ്ഠന്‍

THE CUE

സ്വന്തം വീട് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍. കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലേട്ടനായി പ്രേക്ഷകരിലെത്തിയ മണികണ്ഠന്‍ ആചാരി എന്ന മണികണ്ഠ രാജന്‍ ചലച്ചിത്രലോകത്തെത്തി നാലാം വര്‍ഷമാണ് സ്വന്തമായി വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കിയത്. ഗൃഹപ്രവേശനത്തിന്റെ ചിത്രത്തോടൊപ്പമാണ് മണികണ്ഠന്‍ ആഹ്ലാദം പങ്കുവച്ചത്.

അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി.... ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.... ആരോടും നന്ദി പറയുന്നില്ലാ.... നന്ദിയോടെ ജീവിക്കാം..
മണികണ്ഠന്‍

കമ്മട്ടിപ്പാടത്തില്‍ ക്വട്ടേഷന്‍ ഗാംഗിലൊരാളായ ബാലന് പിന്നാലെ നിരവധി കഥാപാത്രങ്ങള്‍ മണികണ്ഠനെ തേടിയെത്തിയിരുന്നു. ആദ്യ ചിത്രത്തിന് നാടക പ്രവര്‍ത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. അഭിനയത്തോടുള്ള അഭിനിവേശം ശക്തമായപ്പോള്‍ ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വെട്ടി ഉപജീവനം നടത്തിയിരുന്നു മണികണ്ഠന്‍. തമിഴില്‍ രജിനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിലും മണികണ്ഠന്‍ അഭിനയിച്ചു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT