Film News

വിജയ് സേതുപതിയെ പിന്നാലെ ഓടിയെത്തി തൊഴിച്ചുവീഴ്ത്താന്‍ ശ്രമം, ബംഗളൂരു എയര്‍പോര്‍ട്ടില്‍

ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതിക്ക് നേരെ ആക്രമണ ശ്രമം. അറൈവല്‍ ടെര്‍മിനലിലൂടെ നീങ്ങവേ പിന്നില്‍ നിന്ന് ഓടിയടുത്ത ആള്‍ ചാടി തൊഴിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ മുതുകില്‍ ചവിട്ടാന്‍ ശ്രമിച്ചപ്പോള്‍ പിന്നിലുണ്ടായിരുന്ന സഹായിക്കാണ് തൊഴിയേറ്റത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ രണ്ടിന് കെംപേഗൗഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാള്‍ വിജയ് സേതുപതിയോട് സെല്‍ഫിയെടുക്കാന്‍ സമീപിച്ചെന്നും മദ്യഗന്ധത്തെ തുടര്‍ന്ന് നിരസിച്ചതായും ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസ് പറയുന്നു. വിജയ് സേതുപതിയുടെ സഹായി ഇദ്ദേഹത്തെ തള്ളി മാറ്റിയെന്നും ആരോപിക്കുന്നു. ഇതില്‍ പ്രകോപിതനായ ആള്‍ പിന്നാലെ ഓടിയെത്തി തൊഴിച്ചുവീഴ്ത്താന്‍ നോക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ്റ്റര്‍ ഷെഫ് ടെലിവിഷന്‍ ഷോ പ്രിമിയറിനായാണ് വിജയ് സേതുപതി ബംഗളൂരൂവിലെത്തിയത്. കമല്‍ഹാസനൊപ്പമുള്ള വിക്രം, ഇന്ദു വി.എസ് സംവിധാനം ചെയ്ത മലയാള ചിത്രം 19 വണ്‍ എ എന്നിവയാണ് സേതുപതിയുടെ പുതിയ ചിത്രങ്ങള്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT