Film News

'അബു ജോൺ കുരിശിങ്കലായി ഒരു സ്റ്റാർ വരുന്നുണ്ട്', സസ്പൻസ് വിടാതെ 'ബിലാൽ'; മമ്ത മോഹൻദാസ് പറയുന്നു

മമ്മൂട്ടിയുടെ മാസ് പെർഫോർമൻസ് കൊണ്ടും പഞ്ച് ഡയലോ​ഗുകൾ കൊണ്ടും മലയാളത്തിൽ ബെഞ്ച്മാർക്കായ ചിത്രങ്ങളിലൊന്നാണ് 'ബിഗ്ബി'. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ 'ബിലാലി'ന് വേണ്ടി കാത്തിരിക്കുകകയാണ് മലയാളികൾ. ഒപ്പം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കഥാപാത്രമാണ് കൂട്ടത്തിലെ നാലാമൻ അബു ജോൺ കുരിശിങ്കൽ. അബുവായി ദുൽഖർ സൽമാൻ ആണോ ഫഹദ് ഫാസിലാണോ എന്ന സംശവം സോഷ്യൽമീഡിയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ രണ്ടുമല്ല, തമിഴിൽ നിന്ന് കാർത്തികോ, ആര്യയോ ആവാമെന്നും സംശയിച്ചവരുണ്ട്.

അബു ആരെന്നുളളത് സസ്പൻസ് ആണെന്ന് ചിത്രത്തിലെ നായിക മമ്ത പറയുന്നു. 'അബു ജോൺ കുരിശിങ്കലായി ഒരു സ്റ്റാർ തന്നെ വരുന്നുണ്ട്, അത് ആരായിരിക്കും എന്നുളളത് സസ്പൻസാണ്. ഞങ്ങളും ഷൂട്ടിം​ഗിലേയ്ക്ക് കടക്കുന്നതിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആരാണ് ആ റോളിൽ എത്തുന്നതെന്ന് അറിയുന്നത്' മമ്ത പറയുന്നു . പ്രീപ്രൊഡക്ഷൻ പൂർത്തിയായി ചിത്രീകരണത്തിലേയ്ക്ക് കടക്കാൻ കാത്തിരിക്കുകയാണ് 'ബിലാൽ'. 'ആദ്യം മമ്മൂക്ക ഇറങ്ങണം, പിന്നെ ഫോർട്ട്കൊച്ചി റീഓപ്പണാകണം. അപ്പോൾ ബിലാൽ തുടങ്ങും', മമ്ത പറഞ്ഞു, മൂവി മാന് നൽകിയ അഭിമുഖത്തിലാണ് മമ്ത സംസാരിച്ചത്.

2007ലായിരുന്നു 'ബിഗ്ബി' റിലീസ് ചെയ്തത്. രണ്ട് വർഷം മുൻപായിരുന്നു 'ബിലാൽ' വീണ്ടുമെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഉണ്ണി ആർ തന്നെ ആകും രണ്ടാം ഭാഗത്തിന്റെ സംഭാഷണം. സമീർ താഹിർ തന്നെ ക്യാമറ ചെയ്യുമെന്നാണ് സൂചന. ​ഗോപി സുന്ദർ ആണ് പശ്ചാത്തല സം​ഗീതം.

Mamtha Mohandas Says about Mammootty's Bilal-BIG B

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

SCROLL FOR NEXT