Film News

ടൊവിനോയുടെ നായികയായി മംമ്ത; ‘ഫോറന്‍സിക്’ ഒക്ടോബറില്‍ തുടങ്ങും

THE CUE

ടൊവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസ് നായികയാവും. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഖില്‍ പോളും അനസ് ഖാനുമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോയെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും സുജിത് വാസുദേവായിരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സുജിത്തിന് പകരം രചയിതാക്കള്‍ തന്നെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

സിജു മാത്യൂ നെവിസ് സെവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡ്കഷന്‍സും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ചിത്രം സെഞ്ചുറി തിയേറ്ററില്‍ എത്തിക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും. എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, പള്ളിച്ചട്ടമ്പി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT