Film News

മമ്മൂട്ടിയുടെ പ്രീസ്റ്റ് ആമസോണിൽ, വിഷു പ്രീമിയർ

കോവിഡിന് ശേഷം തീയറ്ററുകളിൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആദ്യ ചിത്രം പ്രീസ്റ്റ് ഏപ്രിൽ 14 വിഷു ദിനത്തിൽ ആമസോൺ പ്രൈമിൽ. കോവിഡിനെ തുടർന്ന് നഷ്ടം നേരിട്ട തീയറ്ററുകൾക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമായിരുന്നു പ്രീസ്റ്റ് . നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ പുരോഹിതന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത് .

അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഉണ്ടായിരുന്നു. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിലായിരുന്നു സിനിമയുടെ നിർമ്മാണം

നിഖില വിമൽ,സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും ആമസോൺ പ്രൈം അംഗങ്ങൾക്ക് പ്രീസ്റ്റ് ഏപ്രിൽ 14 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സിനിമ ലഭ്യമാകും.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT