Film News

വരുന്നത് ബോക്‌സ് ഓഫീസ് വിറപ്പിക്കുന്ന ഐറ്റമെന്ന് ആരാധകര്‍, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിനൊപ്പം പുതിയ സിനിമ

ലോക്ക് ഡൗണിന് ശേഷം താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടിയെ പിന്നീട് ക്യാമറക്ക് മുന്നിലെല്ലാം കണ്ടത്. താരസംഘടന അമ്മയുടെ കലൂരിലെ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയെത്തിയപ്പോള്‍ താടി വെട്ടിയൊതുക്കിയിട്ടുണ്ട്. നീട്ടിയ മുടി അതേപടിയും. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രത്തിനായാണ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ്. കൊച്ചിയിലാണ് ഈ സിനിമ പ്രധാനമായും ചിത്രീകരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് യുവ തിരക്കഥാകൃത്തുക്കളുടെ രചനയിലാണ് സിനിമയെന്നറിയുന്നു. മമ്മൂട്ടിക്കൊപ്പം ചില പ്രധാന താരങ്ങളെയും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്.

കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ബിഗ് ബി സീക്വല്‍ ബിലാലിന് പകരം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രവുമാണിത്. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ബിഗ് ബി മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വെല്ലുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT