Film News

മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദ പ്രീസ്റ്റ് ഷൂട്ടിന് പാക്കപ്പ്, കൊവിഡില്‍ പൂര്‍ത്തിയാകുന്ന സിനിമ

കൊവിഡ് മൂലം ചിത്രീകരണം പാതിയില്‍ നിര്‍ത്തിവച്ച ചിത്രമായിരുന്നു മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ദ പ്രീസ്റ്റ്. കൊവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ദ പ്രീസ്റ്റ് അവസാന ഷെഡ്യൂള്‍ ഇന്ന് പൂര്‍ത്തിയായി. മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് അവസാന ഷെഡ്യൂളില്‍ ഷൂട്ട് ചെയ്തത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പ്രീസ്റ്റ്് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ കൊവിഡിനിടെ പൂര്‍ത്തിയായ രണ്ടാമത്തെ ചിത്രവുമാണ് ദ പ്രീസ്റ്റ്. ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍ കഴിഞ്ഞയാഴ്ച ഷൂട്ട് പൂര്‍ത്തിയാക്കിയിരുന്നു.

ശ്യാം മേനോനും ദീപു പ്രദീപുമാണ് പ്രീസ്റ്റ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT