Film News

സല്യൂട്ടിന് പിന്നാലെ 'പുഴു' സോണി ലിവ് പ്രിമിയര്‍, എക്‌സൈറ്റ് ചെയ്യിച്ച ചിത്രമെന്ന് മമ്മൂട്ടി

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും സോണി ലിവ്വില്‍ റിലീസ്. പുഴു ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ സോണി ലിവ്വ് തന്നെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം പുറത്തുവിട്ടിരിക്കുകയാണ്. ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു.

സല്യൂട്ടും പുഴുവും ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 18നാണ് ദുല്‍ഖര്‍ ചിത്രമായ സല്യൂട്ട് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുഴുവിന്റെ റിലീസ് തീയതി സോണി ലിവ്വ് പ്രഖ്യാപിച്ചിട്ടില്ല.

'പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. ഒരു നടനെന്ന നിലയില്‍ എന്നെത്തന്നെ റീഇന്‍വെന്റ് ചെയ്യുകയും, പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലുള്ള ഒരു സിനിമയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT