Film News

'യാത്ര'ക്ക് ശേഷം വീണ്ടും തെലുങ്കിലേക്ക്; ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിനായി മമ്മൂട്ടി യൂറോപ്പിലേക്ക്

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം തെലുങ്കില്‍ അടുത്ത ചിത്രവുമായി മമ്മൂട്ടി. തെലുങ്കു യുവതാരം അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകും.

സുരേന്ദ്ര റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ യൂറോപ്പിലെ ചിത്രീകരണം നവംബര്‍ 2 വരെയാണ്. ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്. ഹൈദരാബാദിന് പുറമെ കാശ്മീര്‍, ഡല്‍ഹി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും. മമ്മൂട്ടി റെക്കോഡ് പ്രതിഫലമാണ് സിനിമയ്ക്ക് വേണ്ടി വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മമ്മൂട്ടിയും പാര്‍വ്വതിയും പ്രധാന കഥാപാത്രങ്ങളായ പുഴുവിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയാത്. നവാഗതയായ റത്തീനയാണ് ചിത്രത്തിന്റെ സംവിധായിക. പുഴു പുരോഗമനപരവും തനിക്ക് വളരെ പ്രതീക്ഷയുമുള്ള സിനിമയാണെന്ന്് മമ്മൂട്ടി പറഞ്ഞു. ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് പുഴു.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT