Film News

മമ്മൂട്ടി വീണ്ടും ത്രില്ലറില്‍, ബിഗ് ബജറ്റ് ചിത്രവുമായി കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ്

പുഴു, റോഷാക്ക് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും ത്രില്ലര്‍ ചിത്രത്തില്‍. വിഖ്യാത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് തന്നെയാണ് തിരക്കഥ.

തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം

നിമിഷ് രവി നിര്‍വ്വഹിക്കുന്നു. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും നിമിഷ് രവിയാണ്. പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന 'കാപ്പ', ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയൊരുക്കിയ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് അവസാന ഘട്ട ചിത്രീകരണത്തിലാണ് മമ്മൂട്ടി. റോഷാക്ക് പൂര്‍ത്തിയാക്കിയാല്‍ തെലുങ്ക് ചിത്രം ഏജന്റ്, ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം. എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സിനിമ എന്നിവയാണ് മമ്മൂട്ടി പൂര്‍ത്തിയാക്കാനുള്ളത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT