Film News

എഡ്വേഡ് ലിവിംഗ്സ്റ്റണ്‍ ഇനി റഷ്യന്‍, മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന് മൊഴിമാറ്റം

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന ചിത്രം റഷ്യന്‍, അറബിക് ഡബ്ബിംഗ് പതിപ്പുകള്‍ പുറത്തുവരുന്നു. യൂട്യൂബ് റിലീസിനായാണ് റഷ്യന്‍ ഭാഷയില്‍ ചിത്രം മൊഴിമാറ്റുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസില്‍ എഡ്വേഡ് ലിവിംഗ്സ്റ്റണ്‍ എന്ന പേരില്‍ കോളജ് പ്രൊഫസറുടെ വേഷത്തിലെത്തി കേസന്വേഷണം നടത്തുന്ന ആന്റോ ആന്റണി ഐപിഎസിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ചിത്രവുമാണ് മാസ്റ്റര്‍ പീസ്. ഉണ്ണി മുകുന്ദന്‍, മുകേഷ്, പൂനം ബജ്വ, ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമയുമാണ് മാസ്റ്റര്‍ പീസ്. മാസ്റ്റര്‍ പീസ് റഷ്യന്‍ ഡബ്ബിംഗിന്റെ കാര്യം സംവിധായകന്‍ അജയ് വാസുദേവ് ദ ക്യു'വിനോട് സ്ഥിരീകരിച്ചു. ഹിന്ദിയിലേക്കും തമിഴിലേക്കും സിനിമ ഡബ്ബ് ചെയ്തിരുന്നു. നോര്‍വെയിലുള്ള ഫോര്‍ സീസണ്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പതിപ്പ് തയ്യാറാക്കുന്നത്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT