Mammootty with Jyotika in Jeo Baby’s next- ‘Kathal, The Core’ shoot starts 
Film News

കാതല്‍ ലൊക്കേഷനിലെത്തി മമ്മൂട്ടി, ചിത്രീകരണം കൊച്ചിയില്‍

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ സിനിമയുടെ ചിത്രീകരണം പ്രധാനമായും കൊച്ചിയില്‍. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ സിനിമയുടെ ഷൂട്ടിംഗില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. ജിയോ ബേബിയാണ് സംവിധാനം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റോഷാകിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രം നന്‍പകന്‍ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാതലിന്റെ തിരക്കഥ : ആദര്‍ശ്് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT