Film News

'എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാളാശംസകള്‍', മധുവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മലയാള സിനിമയുടെ കാരണവര്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മധുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു കുറിപ്പ്.

കഴിഞ്ഞ അഞ്ചരപതിറ്റാണ്ടു കാലം വ്യത്യസ്ത വഷങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മധുവിന്റെ 88-ാം ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബര്‍ 23നായിരുന്നു ജനനം. ആര്‍.മാധവന്‍ നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയ ശേഷം മധു എന്ന പേര് സ്വീകരിക്കുകയായിരുന്നു.

1963ല്‍ 'നിറമണിഞ്ഞ കാല്‍പാടുകള്‍' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നാന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT