Film News

ഗാനമേളകളില്‍ അടിച്ചുപൊളി പാട്ടുപാടാന്‍ മമ്മൂട്ടി; പാടുന്നത് ഹിന്ദി തമിഴ് ഗാനങ്ങള്‍

THE CUE

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. പഞ്ചവര്‍ണ്ണത്തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക.

ഗാനമേള ട്രൂപ്പില്‍ വര്‍ഷങ്ങളായി പാടുന്ന ട്രൂപ്പിന് തന്നെ ബാധ്യതയായ ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സാധാരണക്കാരനായ ജീവിതത്തില്‍ വലിയ വളര്‍ച്ചയൊന്നുമില്ലാത്ത കഥാപാത്രമാണ് ഉല്ലാസ്.

കുറെ കാലമായി പാട്ടുപാടുന്ന, ഒരാളാണ് എന്നാലും ഗായകനായി വലിയ വളര്‍ച്ചയുള്ള ആളല്ല എവിടെ തുടങ്ങിയോ അവിടെ തന്നെ നിക്കുന്ന ആളാണ്, ഗാനമേള കൊണ്ട് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം കൊണ്ടുപോകുന്നയാളാണ്. അയാളുടെ ജീവിതത്തിലെ ബുദ്ധിമോശം കൊണ്ടോ, നിഷ്‌കളങ്കത കൊണ്ടോ നന്മകൊണ്ടോ ഒക്കെ സംഭവിച്ചു പോകുന്ന ചില കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.
മമ്മൂട്ടി

ചിത്രത്തിലെ പാട്ടുകള്‍ കൂടാതെ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമാ ഗാനങ്ങളും സിനിമയിലുണ്ട്. അടിച്ചുപൊളി പാട്ടുപാടുന്ന ഗായകനായതില്‍ തമിഴ് ഹിന്ദി പാട്ടുകളാണ് കൂടുതലായിട്ടുള്ളത്. രണ്ട് ഹിന്ദിപാട്ടും ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടുമാണ് ചിത്രത്തില്‍ മമ്മൂട്ടി പാടി അഭിനയിക്കുന്നത്. അത് കൂടാതെയാണ് ദീപക് ദേവ് ഈണം പകര്‍ന്ന മറ്റുപാട്ടുകള്‍. ഇതില്‍ ഒരു ഗാനം പുറത്തിറങ്ങി.

രമേഷ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ആന്റോ ജോസഫ്, ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, സലിം കുമാര്‍, ജോണി ആന്റണി, ധര്‍മജന്‍, കുഞ്ചന്‍, അശോകന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം ഈ മാസം 27ന് റിലീസ് ചെയ്യും. ആന്‍ മെഗാ മീഡിയയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT