Film News

മമ്മൂട്ടി തിരികെ സിനിമാ സെറ്റിലേക്ക്; ഒക്ടോബർ ഒന്നിന് മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിൻ ചെയ്യും

സിനിമാപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ട് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി വീണ്ടും സിനിമാ സെറ്റിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ഒക്ടോബർ ഒന്നിന് മമ്മൂട്ടി ജോയിൻ ചെയ്യും. നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ആന്റോ ജോസഫിന്റെ വാക്കുകൾ:

പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.

അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

കുറച്ചു കാലമായി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിന്നിരുന്ന മമ്മൂട്ടി, ഈ അടുത്താണ് പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇത് മലയാളികൾ ഒന്നടങ്കം ആഘോഷിക്കുയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അതേസമയം, ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.

പല ജീവിതങ്ങൾ മാറ്റിമറിക്കുന്ന 'പാതിരാത്രി', ഇത് ക്രൈം ഡ്രാമയും ത്രില്ലറും: റത്തീന അഭിമുഖം

ആര്‍ക്കാണ് കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം? എന്തുകൊണ്ട് വിജയ് ദുരന്തത്തില്‍ മറുപടി പറയണം?

തന്നെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകർ വാപ്പിച്ചിയെ ഓർമ്മിക്കുന്നതില്‍ സന്തോഷം ഷെയ്ന്‍ നിഗം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കരുത് |Nutritionist Gouri Krishna Interview

മലയാളത്തിൽ നിന്ന് ആദ്യം വിളിച്ചത് 'കത്തനാരി'ലേക്ക്, അത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം: സാൻഡി മാസ്റ്റർ

SCROLL FOR NEXT