Film News

ഞാന്‍ വോട്ട് ചെയ്തു, എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണം: തൃക്കാക്കരയില്‍ മമ്മൂട്ടി

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലാണ് ഇരുവരും വോട്ട് ചെയ്തത്.

നിര്‍മ്മാതാക്കളായ ബാദുഷ, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. വേറെ എന്ത് പറയാനാണ്. എല്ലാവരും വോട്ട് ചെയ്യണം. നമ്മുടെ സമ്മതിദാന അവകാശം നമ്മുടെ അവകാശമാണ്. അത് ശരിക്കും വിനിയോഗിക്കേണ്ടതാണ്. എല്ലാവരും വന്ന് വോട്ട് ചെയ്യണം.
മമ്മൂട്ടി

മമ്മൂട്ടിക്ക് പുറമെ ഹരിശ്രീ അശോകന്‍, അന്ന ബെന്‍, നടന്‍ ലാല്‍, രഞ്ജി പണിക്കര്‍, ജനാര്‍ദനന്‍, ബാചലന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും തൃക്കാക്കരയിലെ വോട്ടര്‍മാരാണ്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT