Film News

മമ്മൂട്ടി സുരേഷ് ഗോപി ഫഹദ് ചിത്രം നീട്ടി, മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ 2025ൽ

അറിയിപ്പിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ എന്നിവർ ഒരുമിക്കുന്ന ചിത്രം ഷൂട്ടിംഗ് അടുത്ത വർഷത്തേക്ക് നീട്ടി വച്ചു. താരങ്ങളുടെ ഒരുമിച്ചുള്ള ഡേറ്റുകള്‍ കിട്ടാത്തതാണ് കാരണം. ഈ വർഷം ഓഗസ്റ്റിൽ തുടങ്ങാനിരുന്ന ചിത്രം, അടുത്തവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിൽ തന്നെയാണ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം കണ്ടിട്ട് സംവിധായകൻ അസ്​ഗർ ഫർഹാദി അതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നുവെന്നും മഹേഷ് നാരായണൻ മുൻപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

ജിതു മാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ആവേശ'മായിരുന്നു ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. ചിത്രം വൻ പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. അതേ സമയം വൈശാഖിന്റെ 'ടർബോ' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ അരുൺ വർമ്മ സംവിധനം ചെയ്ത ഗരുഡൻ ആണ് സുരേഷ് ഗോപി നായകനായ മുൻ ചിത്രം. ഇമ്മാനുവലിന് ശേഷം പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടിയും ഫഹദ് ഫാസിലും ഒരുമിച്ചൊരു ചിത്രം വരുന്നത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT